അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.
വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും - (മലയാളം)
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ
എന്താണ് ഈമാൻ? - (മലയാളം)
ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളും അതിൻറെ പ്രാധാന്യവും വിവരിക്കുന്നു
വിശ്വാസവും ആത്മശാന്തിയും - (മലയാളം)
അശാന്തി നിറഞ്ഞ ജീവിതത്തിന്‍ സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന്‍ കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന്‍ വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം
ഹജ്ജും തൗഹീദും - (മലയാളം)
ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്. ഹ്ജ്ജുമായി ബന്ധപ്പെട്ട് നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.
ഐക്യം ഈമാനിലൂടെ - (മലയാളം)
ഐക്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അനൈക്യത്തില്‍ കഴിഞ്ഞു കൂടിയ ജാഹിലിയ്യ സമൂഹത്തെ ഐക്യത്തിലെക്കും സഹവര്‍ത്തിത്വത്തി ലേക്കും നയിച്ചത് അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു. ഏക ദൈവ വിശ്വാസത്തിനും ബഹു ദൈവ വിശ്വാസത്തിനും ഒരിക്കലും ഒന്നിച്ചു പോവാന്‍ കഴിയില്ല. അതുകൊണ്ട് ഐക്യം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരണം. ഐക്യത്തിന്റെ പ്രാധാന്യവും അതിനുള്ള മാര്‍ഗ്ഗവും വിശദമാക്കുന പ്രഭാഷണം.
പിശാചിണ്റ്റെ കുതന്ത്രങ്ങള്‍ - (മലയാളം)
വിശ്വാസകാര്യങ്ങളിലും കര്മ്മtങ്ങളിലും സ്വഭാവങ്ങളിലും പിശാച് വിശ്വാസികളെ സ്വാധീനിക്കുന്ന വിധവും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതും വിശദമാക്കുന്ന പ്രഭാഷണം.
അല്ലാഹുവിന്‍റെ ഔലിയാക്കള്‍ - (മലയാളം)
വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്‍....
ദൈവിക ഭവനങ്ങള്‍ - (മലയാളം)
മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്‍കി ആദരിക്കുതാണ്.
ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും - (മലയാളം)
മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്’മദ് ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.
9 വസ്വിയ്യത്തുകള്‍ - (മലയാളം)
ജീവിതവിജയത്തിനായി നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലം അബീ ദര്‍ദാഅ് (റ)നോട് ചെയ്ത 9 ഉപദേശങ്ങള്‍