മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന് ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
പൈശാചിക കാല്പാടുകള് - (മലയാളം)
നാല് അടിസ്ഥാന നിയമങ്ങള്‍ - (മലയാളം)
നാല് അടിസ്ഥാന നിയമങ്ങള്‍
സംസം പതിപ്പ് - (മലയാളം)
സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.
നാല് ഇമാമുകളുടെയും വിശ്വാസങ്ങള്‍ - (മലയാളം)
ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് (റഹിമഹുമുല്ലാഹ്) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ് ഈ കൃതിയില്‍ ഡോ. മുഹമ്മദ് അല്‍ ഖുമൈസ് വിവരിക്കുന്നത്.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്; അത് സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്‌മിയ്യാക്കളില്പ്പൊട്ട അഹ് ലുല്‍ കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ....
എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)
എന്തു കൊണ്ട് ഇസ്ലാം?
വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍ - (മലയാളം)
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
വിശ്വാസദീപ്തി അഥവാ സന്മാര്ഗ്ഗദര്ശനം - (മലയാളം)
വിശ്വാസ കാര്യങ്ങളിലെ സലഫീ മന്ഹജ് (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്’ഹബിന്റെ ഇമാമുകള്‍ , ഇസ്ലാമിന്റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.
അല്ലാഹു - (മലയാളം)
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു....
ഇസ്ലാമിക വിശ്വാസം - (മലയാളം)
ഇസ്ലാമിക വിശ്വാസ സംഗ്രഹം - (മലയാളം)
അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.
ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ
അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.